Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Minister

സ്കൂ​ളു​ക​ളി​ൽ റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ് പ​ദ്ധ​തി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 'റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും റോ​ഡ് അ​ച്ച​ട​ക്കം ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ഡ​റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠി​പ്പി​ക്കു​ക. അ​പ​ക​ട​ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ മു​ൻ​നി​ർ​ത്തി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് മാ​തൃ​ക​യി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

 

 

District News

വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ തെ​രു​വി​ൽ ത​ട​യും: കെ​എ​സ്‌യു

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ സി​പി​എം, ബി​ജെ​പി ഡീ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കെ​എ​സ്‌യു. ​നാ​ളെ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കെ​എ​സ്‌യു ​നെ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

നാ​ളെ സ്പീ​ക്ക് അ​പ്പ് കാ​മ്പ​യ്നും, ചൊ​വ്വാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് വാ​ക്ക് പ​രി​പാ​ടി​യും ബു​ധ​നാ​ഴ്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി നി​ർ​ത്തി ലോം​ഗ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ മാ​ര​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മി​ന​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട​ക​ളെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി പി​എം ശ്രീ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്‍റെ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സി​നു തീ​റെ​ഴു​തി​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് എ​ൻ​എ​സ്‌യു -​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ബൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ജെ.​ യ​ദു​കൃ​ഷ്ണ​ൻ, അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, ആ​ൻ​ സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഷ​മാ​സ്,സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കെ​പി​എ​സ്ടി​എ

കൊ​​​​ച്ചി: സ്വ​​​​ന്തം മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഘ​​​​ട​​​​ക​​​ക​​​​ക്ഷി​​​​ക​​​​ളെ​​​പ്പോ​​​ലും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​തെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യെ സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ അ​​​​ജ​​​​ൻ​​​ഡ​​​​യ്ക്കു തീ​​​​റെ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​ച്ച് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് കെ​​​​പി​​​​എ​​​​സ്ടി​​​​എ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ലോ​​​​ക​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗം ഇ​​​​ട​​​​തു​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ നാ​​​​ൾ മു​​​​ത​​​​ൽ വി​​​​ക​​​​ല​​​​മാ​​​​യ ന​​​​യ​​​​ങ്ങ​​​​ൾ മൂ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത മ​​​​തേ​​​​ത​​​​ര​​​മു​​​​ഖ​​​​ത്തെ ച​​​​വി​​​​ട്ടി​​​​ത്താ​​​​ഴ്ത്താ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തി​​​​ന്‍റെ ഗൂ​​​​ഢ​​​​ല​​​​ക്ഷ്യം പ്ര​​​​ബു​​​​ദ്ധ​​​​കേ​​​​ര​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​അ​​​​ബ്‌​​​ദു​​​​ൾ മ​​​​ജീ​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. അ​​​​ര​​​​വി​​​​ന്ദ​​​​ൻ, ട്ര​​​​ഷ​​​​റ​​​​ർ വ​​​​ട്ട​​​​പ്പാ​​​​റ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബി. ​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, എ​​​​ൻ. രാ​​​​ജ്മോ​​​​ഹ​​​​ൻ , ബി. ​​​​ബി​​​​ജു, അ​​​​നി​​​​ൽ വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട്, ടി.​​​​യു. സാ​​​​ദ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

 

Kerala

പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​യ​ണം: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി​എം ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സി​പി​ഐ എ​ടു​ക്കു​ന്ന തീ​രു​മാ​നം മ​ന്ത്രി​മാ​ർ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​തോ​ടെ മ​ന്ത്രി​സ​ഭ​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച ഒ​രു കാ​ര്യ​വും ഞ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സി​പി​ഐ എ​ടു​ക്കു​ന്ന തീ​രു​മാ​നം ഒ​രു​തു​ള്ളി വെ​ള്ളം ചേ​ർ​ക്കാ​തെ മ​ന്ത്രി​മാ​ർ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ​ല്ലാം പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Kerala

പി​എം ശ്രീ: ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഏ​ക​പ​ക്ഷീ​യ​മെ​ന്ന് എ​ഐ​വൈ​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ഏ​ക​പ​ക്ഷീ​യ​മെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ.

മു​ന്ന​ണി മ​ര്യാ​ദ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ശി​വ​ൻ​കു​ട്ടി​യു​ടേ​ത് അ​പ​ക്വ​മാ​യ ഇ​ട​പെ​ട​ലാ​ണ്. കേ​ന്ദ്ര​ത്തി​നെ​തി​രാ​യ സ​മ​ര​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ജി​സ്മോ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പി​എം ശ്രീ ​ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​ർ​ഥ​മി​ല്ല. പ​ണ​ത്തി​ന് വേ​ണ്ടി ന​യ​ത്തി​ന് കീ​ഴ്പ്പെ​ട​രു​ത്.

പി​എം ശ്രീ​യി​ലൂ​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ഒ​ളി​ച്ചു​ക​ട​ത്താ​നാ​ണ് ശ്ര​മം. ഐ​എ​എ​സ് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ജി​സ്മോ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Up